നിലമ്പൂർ: നെല്ലിക്കുത്ത് വനാതിർത്തി പ്രദേശമായ പൂവ്വത്തിപ്പൊയിലിൽ കാട്ടാനകൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
തച്ചറക്കുന്നൻ മുഹമ്മദിന്റെ 600 ഓളം വാഴകളാണ് ചൊവ്വാഴ്ച പുലർച്ചെ കാട്ടാനകൾ മുഴുവനായും നശിപ്പിച്ചത്. തോട്ടത്തിൽ ജലസേചനത്തിനായി ഉപയോഗിച്ച പൈപ്പുകളും നശിച്ചു.
കൃഷിയിടത്തിന് ചുറ്റുമുള്ള സോളാർവേലി മരം തള്ളിയിട്ട് തകർത്താണ് ആനകൂട്ടം കൃഷിയിടത്തിലിറങ്ങിയത്. കഴിഞ്ഞ ആഴ്ചയാണ് വാഴകൾക്ക് വളപ്രയോഗം നടത്തിയത്. അഞ്ചുമാസത്തോളം പ്രായമായ വാഴത്തോട്ടമാണ് പാടെ നശിപ്പിച്ചത്.