തിരൂർ : പഴക്കടയിൽ നിന്നും 70 ലിറ്റർ വൈൻ പിടികൂടി.തൃപ്പങ്ങോട് ബീരാഞ്ചിറ കുഞ്ചുകടവിലെ വെട്ടൻ വീട്ടിൽ ഹക്കീമിന്റെ(39) കടയിൽ നിന്നാണ് വൈൻ പിടിച്ചെടുത്തത്.
70 ലിറ്റർ വീഞ്ഞിന് സമാനമായ ലായനിയാണ് പഴക്കടയിൽ നിന്നും പിടിച്ചെടുത്തത്.കുപ്പിക്ക് 70 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയതെന്നാണ് വിവരം.
പിടിച്ചെടുത്ത ലായനി കെമിക്കൽ ലാബിൽ അയച്ച് റിസൽട്ട് വന്ന ശേഷം കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
സി ഐ അൻവർ സാദത്ത് , സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ പ്രശാന്ത്. രാകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന