തേഞ്ഞിപ്പലം: മദ്യവേട്ടക്കിറങ്ങിയ എക്സൈസ് സംഘത്തിന് വാടകക്കെട്ടിടത്തിൽ നിന്നും ലഭിച്ചത് കഞ്ചാവ് ചെടികൾ. പള്ളിക്കൽ ദേവതിയാലിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടകക്കെട്ടിടത്തിന് മുകളിൽ നിന്നാണ് ബക്കറ്റിലാക്കി വളർത്തുകയായിരുന്ന രണ്ട് കഞ്ചാവുചെടികൾ പിടിച്ചെടുത്തത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബക്കറ്റിലാക്കി സൂക്ഷിച്ചിരുന്ന രണ്ടുചെടികളാണ് പിടിച്ചെടുത്തത്. അനധികൃതമായി മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾ പലരും നാട്ടിലേക്ക് പോയിട്ടുണ്ട്. കെട്ടിടത്തിൽ നിന്ന് മദ്യം കണ്ടെത്താനായതുമില്ല.