കോട്ടയ്ക്കൽ: കൊവിഡ് ഭീഷണിയെ തുടർന്ന് രണ്ട് മാസത്തിലേറെയായി കോട്ടക്കലിൽ കുടുങ്ങി പട്ടിണി അഭിമുഖീകരിച്ച ജംബോ സർക്കസ് കലാകാരൻമാർക്കും പക്ഷി മൃഗാദികൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യുസഫലിയുടെ സഹായമെത്തി. ഫെബ്രുവരി അവസാനം പ്രദർശനംനിറുത്തിവച്ചതോടെ നൂറോളം വരുന്ന കലാകാരൻമാരും നടത്തിപ്പുകാരും നിരവധി പക്ഷികളും മൃഗങ്ങളും കടുത്ത ദുരിതത്തിലായിരുന്നു. എം എ യൂസഫലിയുടെ നിർദ്ദേശപ്രകാരം ഇന്നലെ കൊച്ചിയിൽ നിന്ന് രണ്ടു ലക്ഷം രൂപയുടെ ഭക്ഷണ സാമഗ്രികളും മൂന്നു ലക്ഷം രൂപയും എത്തിച്ചു. ഒരു മാസത്തേക്ക് ആവശ്യമായ എല്ലാതരം ഭക്ഷണ സാധനങ്ങളുംഎത്തിച്ചിട്ടുണ്ട്.