mask
ഫാത്തിമ ദിയ മാസ്‌ക് നിർമ്മാണത്തിൽ

പെരിന്തൽമണ്ണ: ലോക്ക് ഡൗൺ കാലത്ത് വെറുതെയിരിക്കാതെ നാട്ടുകാർക്കും കൂട്ടുകാർക്കുമെല്ലാം മാസ്‌ക് നിർമ്മിച്ച് സമ്മാനമായി നൽകുകയാണ് പരിയാപുരം തട്ടാരക്കാട്ടെ ഫാത്തിമ ദിയ. വീട്ടിലുണ്ടായിരുന്ന തുണി ഉപയോഗിച്ചാണ് നിർമ്മാണം തുടങ്ങിയത്. ആവശ്യക്കാരേറിയതോടെ ബാപ്പ പുതിയ തുണി വാങ്ങിച്ചു കൊടുത്തു. വ്യത്യസ്ത മോഡലുകളിലും നിറങ്ങളിലുമായി ദിയ നിർമ്മിക്കുന്ന മാസ്‌കുകൾ കാഴ്ചയ്ക്കും മനോഹരം.

സന്നദ്ധപ്രവർത്തകരുൾപ്പെടെയുള്ളവർക്ക് മാസ്‌ക് ആവശ്യമായി വന്നാൽ തനിയ്ക്കാവും വിധം നിർമ്മിച്ചു നൽകാനും ഈ കൊച്ചുമിടുക്കി റെഡി.

പരിയാപുരം തട്ടാരക്കാട് സ്വദേശിയും ദുബായിൽ ജോലിക്കാരനുമായ മുല്ലപ്പള്ളിയിൽ ഷമീറിന്റെയും ആത്തിക്കയുടെയും മകളാണ്. പരിയാപുരം സെന്റ് മേരീസ് എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഫാത്തിമ ദിയ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിലും വിദഗ്ദ്ധയാണ്.