താനൂർ: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമം. ഇതിനെതിരെ താനൂർ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് താനൂർ പൊലീസിൽ പരാതി നൽകി. പനങ്ങാട്ടൂർ ചാഞ്ചേരിപറമ്പ് സ്വദേശിക്കെതിരെയാണ് പരാതി. താനൂർ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം.കെ. അൻവർ സാദത്താണ് പരാതിക്കാരൻ