പരപ്പനങ്ങാടി : ഉള്ളണം നോർത്തിൽ ആട്ടീരിൽ വീട്ടിൽ ഗിരീഷ് കുമാറിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിർമ്മിച്ച രഹസ്യ അറയിൽ നിന്ന് 20 ലിറ്ററോളം വാഷ് പൊലീസ് പിടിച്ചെടുത്തു . വ്യാജചാരായം നിർമ്മിച്ചു വൻവിലയ്ക്ക് കച്ചവടം നടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പരപ്പനങ്ങാടി സി.ഐ ഹണി കെ. ദാസ് പറഞ്ഞു . എസ്ഐ മാരായ രാജേന്ദ്രൻ നായർ ,രാധാകൃഷ്ണൻ ,സിപിഒ മാരായ ജിനു ,ജിതിൻ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.