മലപ്പുറം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് തിരിച്ചുവരാൻ കാത്തിരിക്കുന്നവരും യാത്ര തിരിച്ചു പാതിവഴിയിൽ കുടുങ്ങിയവരുമായ മുഴുവൻ മലയാളികളെയും യുദ്ധകാല അടിസ്ഥാനത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. സർക്കാരിന്റെ മുൻ കരുതലുകളുടെ അഭാവം ഉണ്ടാക്കുന്ന മാനുഷിക പ്രശ്‌നങ്ങൾ വളരെ വലുതാണ്. മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിന് കെ.എം.സി.സി അടക്കമുള്ള സന്നദ്ധ സംഘടനകൾ സൗജന്യ യാത്ര ഏർപ്പാട് ചെയ്തിട്ട് പോലും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ സഹകരണം ലഭിക്കുന്നില്ല. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.