covid
ഇസ്മായിൽ

തിരുവനന്തപുരം : കൊവിഡ് ബാധിച്ച് മൂന്നു മലയാളികൾ വിദേശത്ത് മരിച്ചു. വളാഞ്ചേരി എടയൂർ പൂക്കാട്ടിരി ബാവപ്പടി സ്വദേശി തൈവളപ്പിൽ ഇസ്മായിൽ (65) ദുബായിലും കൂട്ടിക്ക​ട താഴ​ത്തുചേ​രിയിൽ ക​വി​തമുക്കിൽ തെക്കും ഭാഗ​ത്ത് വീട്ടിൽ എ.രാ​ജു (49) കു​വൈറ്റിലുമാണ് മരിച്ചത്. ശാസ്താംകോട്ട മൈനാഗപ്പള്ളി കടപ്പ തുണ്ടിൽ തെക്കതിൽ (പാലയ്ക്കൽ) ഷെരീഫ് (41) മരിച്ചത് സൗദിയിലാണ്.

ബിസിനസുകാരനായ ഇസ്മായിൽ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്.

ഭാര്യ: ജമീല. മക്കൾ: ഡോ.സലീം ഇസ്മായിൽ (മെഡിക്കൽ ഓഫീസർ, തിരുനാവായ പി.എച്ച്.സി), സജി ഇസ്മായിൽ (ഫിസിയോ തെറാപ്പിസ്റ്റ് ,​ ദുബായ്), സോണിയ. മരുമക്കൾ: ബേനസീറ, സീനത്ത് (ഫിസിയോ തെറാപ്പിസ്റ്റ്,​ ദുബായ്), ഷറഫുദ്ദീൻ (വല്ലപ്പുഴ).

രാ​ജുവിന്റെ ഭാര്യ: രേ​ഹ. മകൾ: കൃ​ഷ്​ണ​പ്രി​യ (പ്ല​സ് വൺ വി​ദ്യാർ​ത്ഥി​നി, വി​മ​ല​ഹൃ​ദയ, കൊല്ലം).

റിയാദിൽ സഹോദരങ്ങൾക്കൊപ്പം പച്ചക്കറി കച്ചവടം നടത്തിവരികയായിരുന്ന ഷെരീഫിന് കൊവിഡ് സ്ഥിരീകരിച്ചതോടെ അവരും ചികിത്സയിലാണ്. ഭാര്യ: സജിന. മക്കൾ: ജാസ്മിൻ, മുഹമ്മദ് ഷാൻ.