തിരൂർ: ബീഹാറിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുമായുള്ള രണ്ടാമത്തെ സംഘം 15ന് തിരൂരിൽ നിന്ന് പുറപ്പെടും. കഴിഞ്ഞ നാലിന് കേരളത്തിൽ നിന്നും പോകേണ്ട സ്പെഷൽ ട്രെയിൻ ബീഹാർ സർക്കാരിന്റെ എൻ.ഒ.സി ലഭിക്കാത്തതിനാൽ മുടങ്ങുകയായിരുന്നു. ഒടുവിൽ ബീഹാർ സർക്കാരിൽ നിന്നും യാത്രാനുമതി ലഭിക്കുകയായിരുന്നു. ഈ മാസം 11 ന് ഉത്തർ പ്രദേശിലേക്കും ട്രെയിൻ ഓടുന്നുണ്ട്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ കേരളം ഒരുക്കിയിരുന്നു. മൊത്ത് 1150 പേരാണ് യാത്രയാവുക.