അമ്മയുടെ ഡ്യൂട്ടി... മലപ്പുറം മുണ്ടുപറമ്പ് ബൈപാസിൽ ഡ്യൂട്ടിയിലിരിക്കെയാണ് സിവിൽ പൊലീസ് ഓഫീസറായ മിഷ രവീന്ദ്രന്റെ ഫോണിൽ എട്ടു വയസുകാരി മകൾ ഗായത്രിയുടെ വീഡിയോ കാൾ വരുന്നത്. അമ്മ എപ്പോൾ വീട്ടിലെത്തുമെന്നായിരുന്നു ഗായത്രിയുടെ ആദ്യ ചോദ്യം. ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ രാവിലെ ഏഴരയ്ക്ക് വീട്ടിൽ നിന്നും ജോലിക്ക് തിരിക്കുന്ന അമ്മ തിരിച്ച് വീട്ടിലെത്താൻ രാത്രി എട്ടു മണി കഴിയും. ഇന്നെങ്കിലും നേരത്തെ അടുത്തെത്തുമോ എന്ന പ്രതീക്ഷയിലായിരുന്നു ഗായത്രിയുടെ ചോദ്യം. ലോകം മുഴുവനുമൊരു മഹാമാരിയ്ക്ക് മുന്നിൽ പകച്ചു നിൽകുമ്പോഴും നാടിന് ആശ്വാസം നൽകാനായി ഗായത്രിയുടെ അമ്മയെ പോലെ ഒരുപാട് പേരുണ്ടിവിടെ. അങ്ങിനെ ഒരു ഓർമ്മപ്പെടുത്തലിലൂടെയാണ് ഈ മാതൃദിനവും കടന്നുപോകുന്നത്. ഇന്ന് മാതൃ ദിനം ഫോട്ടോ : അഭിജിത്ത് രവി
അമ്മയ്ക്കില്ല ലോക്ക്‌ഡൗൺ... മലപ്പുറം മുണ്ടുപറമ്പ് ബൈപാസിൽ ഡ്യൂട്ടിയിലിരിക്കെയാണ് സിവിൽ പൊലീസ് ഓഫീസറായ മിഷ രവീന്ദ്രന്റെ ഫോണിൽ എട്ടു വയസുകാരി മകൾ ഗായത്രിയുടെ വീഡിയോ കാൾ വന്നത്. എപ്പോൾ വീട്ടിലെത്തുമെന്നായിരുന്നു ആദ്യ ചോദ്യം. ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ രാവിലെ ഏഴരയ്ക്ക് വീട്ടിൽ നിന്നു ജോലിക്ക് തിരിക്കുന്ന അമ്മ തിരിച്ച് വീട്ടിലെത്താൻ രാത്രി എട്ടു മണി കഴിയും. ഇന്നെങ്കിലും നേരത്തെ എത്തുമോയെന്ന പ്രതീക്ഷയിലാണ് ഗായത്രി. ലോകം മുഴുവനുമൊരു മഹാമാരിക്കുമുന്നിൽ പകച്ചുനിൽക്കുമ്പോൾ നാടിന് ആശ്വാസം നൽകാനായി ഗായത്രിയുടെ അമ്മയെപ്പോലെ ഒരുപാട് പേരുണ്ടിവിടെ.
ഫോട്ടോ : അഭിജിത്ത് രവി