വളാഞ്ചേരി: മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കവേ യുവാവ് അറസ്റ്റിൽ. തിരൂർ കാരത്തൂർ മധുക്കൽ ഉമ്മറിനെയാണ് ( 25) വളാഞ്ചേരി എസ്.എച്ച്.ഒ എം.കെ.ഷാജിയും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ വലിയകുന്നിൽ നിന്ന് മോഷണംപോയ ബൈക്കുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എസ്.ഐ മുരളീകൃഷ്ണൻ, എ.എസ്.ഐ ശശി, സ്‌പെഷൽ ബ്രാഞ്ച് ഓഫീസർ നസീർ തിരൂർക്കാട്, എസ്.സി.പി.ഒമാരായ ഹുസൈൻ, മനോജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.