snake
മൂർഖൻ പാമ്പ്

പരപ്പനങ്ങാടി: കോഴിക്കൂടിൽ കയറി കോഴിയെ കൊന്ന മൂർഖൻ പാമ്പിനെ പിടികൂടി. ചിറമംഗലം പരിയാപുരത്തെ മോരിപ്പാട്ട് കൃഷ്ണന്റെ വീട്ടിലാണ് സംഭവം .കൂട്ടിലുണ്ടായിരുന്ന കോഴി രാവിലെ ചത്തു കിടക്കുന്ന ത് കണ്ട് കൂട് തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ട്രോമാകെയർ പ്രവർത്തകരായ മുനീർ, ജാഫർ, റിയാസ് തുടങ്ങിയവരെത്തി മൂർഖനെ പിടികൂടി. പാമ്പിനെ ട്രേമോ കെയർ വാളണ്ടിയർമാർ കൊണ്ടുപോയി