മലപ്പുറം: ബഹ്റൈനിൽ നിന്നു ചൊവാഴ്ച പുല‌‌ർച്ചെ കരിപ്പൂരിലിറങ്ങിയ 184 യാത്രക്കാരിൽ നാലുപേരെ കൊവിഡ് ലക്ഷണങ്ങളോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശികളായ മൂന്നുപേർക്കും പാലക്കാട് സ്വദേശിയായ ഒരാൾക്കുമാണ് ആദ്യഘട്ട പരിശോധനയിൽ തന്നെ രോഗലക്ഷണങ്ങൾ കണ്ടത്. ഇവരെ മറ്റു യാത്രക്കാർക്കൊപ്പം പ്രവേശിപ്പിക്കാതെ റൺവേയിൽ ആംബുലൻസുകളെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി.