മലപ്പുറം: വയനാട് മാനന്തവാടിയിൽ ജോലി ചെയ്യുന്ന മലപ്പുറം പെരുവെള്ളൂർ സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 31കാരനായ ഇയാൾ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഐസൊലേഷനിലാണെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ചെന്നൈയിൽ നിന്നെത്തിയ ട്രക്ക് ഡ്രൈവറുമായുള്ള സമ്പർക്കത്തിലൂടെയാണ് പെരുവെള്ളൂർ സ്വദേശിയുൾപ്പെടെ രണ്ട് പൊലീസുകാർക്ക് വയനാട്ടിൽ രോഗബാധയുണ്ടായത്. ഇയാളുടെ ചികിത്സ വയനാട് ജില്ലയിലായതിനാൽ നിലവിൽ മലപ്പുറം ജില്ലയിലെ കൊവിഡ് ബാധിതരുടെ പട്ടികയിൽ ഇയാൾ ഉൾപ്പെടില്ല.