salam
സി പി സ​ലാം


താ​നൂർ: അ​ഞ്ചു​ടി സ്വ​ദേ​ശി​യാ​യ യു​വാ​വ് കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ന​വ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ താ​നൂർ ന​ഗ​ര​സ​ഭ കൗൺ​സി​ല​റും ലീ​ഗ് നേ​താ​വു​മാ​യ സി.പി സ​ലാം അ​റ​സ്റ്റിൽ. യു​വാ​വി​ന്റെ ഭാ​ര്യ​യു​ടെ പ​രാ​തിലാണ് അറസ്റ്റ്.
ലോക്ക് ഡൗൺ പ്ര​ഖ്യാ​പി​ക്കും മു​മ്പേ ബാം​ഗ്ലൂ​രിൽ നി​ന്നെ​ത്തി​യ യു​വാ​വി​നെ​തി​രെ​യാ​ണ് കൗൺ​സി​ലർ വ്യാ​ജ പ്ര​ചാ​ര​ണം അ​ഴി​ച്ചു​വി​ട്ട​ത്.
ജി​ല്ല​യിൽ ര​ണ്ടുപേർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തിൽ അ​വർ​ക്കൊ​പ്പം വി​മാ​ന​ത്തിൽ യാ​ത്ര​ചെ​യ്​തി​രു​ന്ന താ​നൂർ സ്വ​ദേ​ശി​കൾ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തിൽ ചി​കി​ത്സ​ തേ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വ​മാദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ കൗൺ​സി​ലർ ശ​ബ്ദ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. ഇ​തി​ലാ​ണ് അ​ഞ്ചു​ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും പ​രാ​മർ​ശി​ച്ച​ത്.ഇതോടെ യു​വാ​വി​ന്റെ വീ​ട്ടു​കാർ​ക്ക് പു​റ​ത്തി​റ​ങ്ങാൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. തുടർന്നാണ് പരാതി നൽകിയത്.