തിരുനാവായ: ദളിത് കോൺഗ്രസ് തിരുനാവായ മണ്ഡലം പ്രസിഡന്റിനെതിരെ ഡി.വൈ എഫ്.ഐ പ്രവർത്തകർ വധഭീഷണി മുഴക്കിയെന്ന് പരാതി.കൊടക്കൽ വാവൂർ കുന്നിലെ ചങ്ങരംപറമ്പിൽ പ്രജീഷിനെതിരെയാണ് മുഖ്യമന്ത്രിക്കെതിരെയുള്ള ഫെയ്സ് ബുക്ക് പോസ്റ്റിൽ കമന്റിട്ടതിന് വധ ഭീഷണി മുഴക്കിയതെന്നാണ് പരാതി. സംഭവത്തിൽ തിരൂർ ഡി വൈ എസ് പി ക്ക് പരാതി നൽകിയതായി പ്രജീഷ് പറഞ്ഞു. തനിക്കെതിരെ വ്യാജ പരാതി ഉണ്ടാക്കി പൊലീസിൽ ഡി വൈ എഫ് ഐ കേസ് നൽകിയിട്ടുണ്ടെന്നും ഇതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രജീഷ് പറഞ്ഞു.
സംഭവത്തിൽ തിരുനാവായ മണ്ഡലം കോൺഗ്രസ് പ്രജീഷിന് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ആശയത്തെ ആശയം കൊണ്ട് നേരിടുന്നതിന് പകരം കയ്യൂക്കിനാൽ നേരിടാനുള്ള നീക്കം ചെറുത്ത് തോൽപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം മുളക്കൽ മുഹമ്മദലി പറഞ്ഞു.