charayam
സുരേഷ് ബാബു

മഞ്ചേരി: സ്‌കൂട്ടറിൽ മൂന്നു ലിറ്റർ ചാരായം കടത്തുന്നതിനിടെ പാണ്ടിക്കാട് കക്കുളം മുക്കിലങ്ങാടി സ്വദേശി വേരേങ്ങൽ വീട്ടിൽ സുരേഷ് ബാബുവിനെ മഞ്ചേരി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഇ. ജിനീഷും സംഘവും ചെയ്തു.
ഇയാൾ സഞ്ചരിച്ച ഹോണ്ട ഡിയോ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ലിറ്റർ വാഷും ചാരായം വാറ്റാൻ ഉപയോഗിക്കുന്ന സാധന സാമഗ്രികളും കണ്ടെടുത്തു. 1500 മുതൽ 2000 രൂപ വരെയാണ് ഒരു ലിറ്റർ ചാരായത്തിന് ഈടാക്കിയിരുന്നത്. പ്രിവന്റീവ് ഓഫീസർ പി.ഇ. ഹംസ , എം.പി. മുഹമ്മദാലി, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.പി. സാജിദ് , എം.ടി. ഹരീഷ് ബാബു, വനിത സിവിൽ എക്‌സൈസ് ഓഫീസർ കെ.പി. ധന്യ. എക്‌സൈസ് ഡ്രൈവർ എം.ഉണ്ണിക്കൃഷ്ണൻ എന്നിവരും പങ്കെടുത്തു. പ്രതിയെ മഞ്ചേരി ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി പെരിന്തൽമണ്ണ സബ് ജയിലിൽ റിമാൻഡ് ചെയ്തു.