താനൂർ: മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം നേതാക്കൾ എന്നിവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ താനൂർ പൊലീസ് കേസെടുത്തു.
കരിങ്കപ്പാറ സ്വദേശിയും യൂത്ത് ലീഗ് ഒഴൂർ പഞ്ചായത്ത് പ്രസിഡന്റുമായ തൊട്ടിയിൽ സെയ്തലവി, ലീഗ് പ്രവർത്തകൻ മണലിപ്പുഴ സ്വദേശി നാസർ വടാട്ട്, കരിങ്കപ്പാറ സ്വദേശി റാസിം റഹ്മാൻ കോയ, അറക്കൽ അബു എന്ന ഫേസ് ബുക്ക് പേജ് തുടങ്ങിയവർ എന്നിവർക്കെതിരെയാണ് കേസടുത്തിരിക്കുന്നത്. സി.പി.എം പ്രവർത്തകൻ കൊളക്കാട്ടിൽ ശശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്.