പരപ്പനങ്ങാടി: താനൂർ റോഡിൽ ചിറമംഗലം അംബേദ്കർ ഗ്രാമം ബസ് സ്റ്റോപ്പിന് സമീപം കക്കൂസ് മാലിന്യം തള്ളി. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. നഗരസഭ കൗൺസിലർ യു.പി ഹരിദാസന്റെ നേതൃത്വത്തിൽ മുനിസിപ്പൽ അധികൃതരെത്തി ബ്ലീച്ചിംഗ് പൗഡറും ഫിനോയിലും ഉപയോഗിച്ച് മാലിന്യം നിർവീര്യമാക്കി. തള്ളിയവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ആഴ്ചയും ഈ പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളിയിരുന്നു.