താ​നൂർ: വൈദ്യുതി സെ​ക്‌ഷൻ ഓ​ഫീ​സിൽ ക​യ​റി ലൈൻ​മാ​നെ മർ​ദ്ദി​ച്ച സം​ഭ​വ​ത്തിൽ മൂ​ന്നുപേർ അ​റ​സ്റ്റിൽ. ചാ​പ്പ​പ്പ​ടി സ്വ​ദേ​ശി​ക​ളാ​യ പൗ​റക​ത്ത് ഉ​നൈ​സ് മോൻ(20), കൊ​റു​വ​ന്റെ പു​ര​ക്കൽ റാ​ഫി (37), കാ​ച്ചി​ന്റെ പു​ര​ക്കൽ ന​സ​റു​ദ്ദീൻ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്​ച വൈ​കിട്ട് അ​ഞ്ച​ര​യോ​ടെ താ​നൂർ കെ​എ​സ്​ഇ​ബി ഓ​ഫീ​സിൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ സം​ഘം ലൈൻ​മാ​നാ​നാ​യ ഷി​ബു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തിൽ ജീ​വ​ന​ക്കാ​ര​ന് പ​രി​ക്കേ​റ്റു.
ജീ​വ​ന​ക്കാർ പ്ര​തി​ക​ളെ പി​ടി​ച്ചു ഓ​ഫീ​സി​ന​ക​ത്ത് പൂ​ട്ടി​യി​ട്ടു. പൊലീസെത്തി ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.