ggg
.

മ​ല​പ്പു​റം​:​ ​ജി​ല്ല​യി​ൽ​ ​അ​ഞ്ചു​പേ​ർ​ക്ക് ​കൂ​ടി​ ​ഇ​ന്ന​ലെ​ ​കൊ​വി​ഡ് ​-19​ ​സ്ഥി​രീ​ക​രി​ച്ചു.​ ​അ​ബു​ദാ​ബി​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​കൂ​ട്ടി​ല​ങ്ങാ​ടി​ ​സ്വ​ദേ​ശി​യാ​യ​ 24​ ​വ​യ​സു​ള്ള​ ​വ​നി​ത,​ ​ക്വ​ലാ​ലം​പൂ​രി​ൽ​ ​നി​ന്നെ​ത്തി​യ​ ​ക​ണ്ണ​മം​ഗ​ലം​ ​എ​ട​ക്കാ​പ്പ​റ​മ്പ് ​സ്വ​ദേ​ശി​യാ​യ​ 21​കാ​ര​ൻ,​ ​കു​വൈ​ത്തി​ൽ​ ​നി​ന്നെ​ത്തി​യ​ ​ര​ണ്ട​ത്താ​ണി​ ​ചി​റ്റാ​നി​ ​സ്വ​ദേ​ശി​യാ​യ​ 59​കാ​ര​ൻ,​ ​മും​ബൈ​യി​ൽ​ ​നി​ന്ന് ​ഒ​രു​മി​ച്ചെ​ത്തി​യ​ ​തെ​ന്ന​ല​ ​വെ​സ്റ്റ് ​ബ​സാ​ർ​ ​സ്വ​ദേ​ശി​യാ​യ​ 50​കാ​ര​ൻ,​ ​തെ​ന്ന​ല​ ​ത​റ​യി​ൽ​ ​സ്വ​ദേ​ശി​യാ​യ​ 45​കാ​ര​ൻ​ ​എ​ന്നി​വ​ർ​ക്കാ​ണ് ​രോ​ഗ​ബാ​ധ​യെ​ന്ന് ​ജി​ല്ലാ​ ​ക​ള​ക്ട​റു​ടെ​ ​ചു​മ​ത​ല​യു​ള്ള​ ​എ.​ഡി.​എം.​ ​എ​ൻ.​എം.​ ​മെ​ഹ​റ​ലി​ ​അ​റി​യി​ച്ചു.​ ​ഇ​വ​ർ​ ​അ​ഞ്ചു​പേ​രും​ ​മ​ഞ്ചേ​രി​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.
മേ​യ് 16​ന് ​അ​ബു​ദാ​ബി​യി​ൽ​ ​നി​ന്ന് ​ക​രി​പ്പൂ​രെ​ത്തി​യ​ ​ഐ.​എ​ക്സ് 348​ ​എ​യ​ർ​ഇ​ന്ത്യ​ ​എ​ക്സ്‌​‌​പ്ര​സ് ​വി​മാ​ന​ത്തി​ലാ​ണ് ​കൂ​ട്ടി​ല​ങ്ങാ​ടി​ ​സ്വ​ദേ​ശി​നി​ ​തി​രി​ച്ചെ​ത്തി​യ​ത്.​ ​മേ​യ് 17​ ​മു​ത​ൽ​ ​വ​ള്ളി​ക്കാ​പ്പ​റ്റ​യി​ലെ​ ​വീ​ട്ടി​ൽ​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​ഞ്ഞു.​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ ​ക​ണ്ട​തി​നെ​ ​തു​ട​ർ​ന്ന് ​മേ​യ് 18​ന് ​മ​ഞ്ചേ​രി​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ഐ​സൊ​ലേ​ഷ​നി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.
ക​ണ്ണ​മം​ഗ​ലം​ ​എ​ട​ക്കാ​പ്പ​റ​മ്പ് ​സ്വ​ദേ​ശി​ ​മേ​യ് 10​ന് ​ക്വ​ലാ​ലം​പൂ​രി​ൽ​ ​നി​ന്ന് ​ഐ.​എ​ക്സ് 683​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്സ്‌​പ്ര​സ് ​വി​മാ​ന​ത്തി​ൽ​ ​കൊ​ച്ചി​യി​ലെ​ത്തി.​
​എ​ട​പ്പാ​ളി​ലെ​ ​കൊ​വി​ഡ് ​കെ​യ​ർ​ ​സെ​ന്റ​റി​ൽ​ ​പ്ര​ത്യേ​ക​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​യു​ന്ന​തി​നി​ടെ​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ ​തു​ട​ർ​ന്ന് ​മേ​യ് 20​ന് ​മ​ഞ്ചേ​രി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ഐ​സൊ​ലേ​ഷ​നി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.
ര​ണ്ട​ത്താ​ണി​ ​ചി​റ്റാ​നി​ ​സ്വ​ദേ​ശി​ ​കു​വൈ​ത്തി​ൽ​ ​നി​ന്ന് ​ഐ.​എ​ക്സ് 394​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്സ്‌​പ്ര​സ് ​വി​മാ​ന​ത്തി​ൽ​ ​മേ​യ് 13​ ​ന് ​ക​രി​പ്പൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി.​ ​എ​ട​പ്പാ​ളി​ലെ​ ​കൊ​വി​ഡ് ​കെ​യ​ർ​ ​സെ​ന്റ​റി​ൽ​ ​പ്ര​ത്യേ​ക​ ​നി​രീ​ക്ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​രോ​ഗ​ല​ക്ഷ​ണം​ ​ക​ണ്ട​തി​നെ​ ​തു​ട​ർ​ന്ന് ​ഇ​ന്ന​ലെ​ ​മ​ഞ്ചേ​രി​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ഐ​സൊ​ലേ​ഷ​നി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.
തെ​ന്ന​ല​ ​വെ​സ്റ്റ് ​ബ​സാ​ർ​ ​സ്വ​ദേ​ശി​യും​ ​തെ​ന്ന​ല​ ​ത​റ​യി​ൽ​ ​സ്വ​ദേ​ശി​യും​ ​മും​ബൈ​യി​ൽ​ ​നി​ന്ന് ​സ​ർ​ക്കാ​ർ​ ​അ​നു​മ​തി​യോ​ടെ​ ​മേ​യ് 14​ന് ​സ്വ​കാ​ര്യ​ ​വാ​ഹ​ന​ത്തി​ൽ​ ​സ്വ​ന്തം​ ​വീ​ടു​ക​ളി​ലെ​ത്തി.​ ​മേ​യ് 18​നാ​ണ് ​സാ​മ്പി​ളെ​ടു​ത്ത് ​പ​രി​ശോ​ധി​ച്ച​തി​ൽ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ഇ​ന്ന​ലെ​ ​മ​ഞ്ചേ​രി​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.


701

പേർക്കു കൂടി ജില്ലയിൽ കൊവിഡ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.

8,967

പേരാണ് നിലവിൽ ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിലുള്ളത്.

കോവിഡ് 19 സ്ഥിരീകരിച്ച 35 പേരാണ് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ 57 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കെ. സക്കീന , ജില്ലാ മെഡിക്കൽ ഓഫീസർ

മാ​സ്​​ക്കി​ല്ല​:​ 303​ ​പേ​ർ​ക്കെ​തി​രെ​ ​കേസെടുത്തു

 മാ​സ്​​ക് ​ധ​രി​ക്കാ​തെ​ ​വീ​ടു​ക​ളി​ൽ​ ​നി​ന്ന് ​പു​റ​ത്തി​റ​ങ്ങി​യ​തി​ന് 303​ ​പേ​ർ​ക്കെ​തി​രെ​ ​പൊ​ലീ​സ് കേ​സെ​ടു​ത്ത് ​പി​ഴ​ ​ഈ​ടാ​ക്കി.​
​നി​രോ​ധ​നാ​ജ്ഞ​ ​ലം​ഘി​ച്ച​തി​ന് ​ജി​ല്ല​യി​ൽ​ ​പൊ​ലീ​സ് 23​ ​കേ​സു​ക​ൾ​ ​കൂ​ടി​ ​ഇ​ന്ന​ലെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​താ​യി​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​യു.​ ​അ​ബ്ദു​ൾ​ ​ക​രീം​ ​അ​റി​യി​ച്ചു.​ ​വി​വി​ധ​ ​സ്റ്റേ​ഷ​നു​ക​ളി​ലാ​യി​ 26​ ​പേ​രെ​ ​ഇ​ന്ന​ലെ​ ​അ​റ​സ്റ്റു​ ​ചെ​യ്തു.​ ​
 നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ലം​ഘി​ച്ച് ​നി​ര​ത്തി​ലി​റ​ക്കി​യ​ ​എ​ട്ട് ​വാ​ഹ​ന​ങ്ങ​ളും​ ​പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.​ ​ഇ​തോ​ടെ​ ​നി​രോ​ധ​നാ​ജ്ഞ​ ​ലം​ഘി​ച്ച​തി​ന് ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സു​ക​ളു​ടെ​ ​എ​ണ്ണം​ 4,267​ ​ആ​യി.​ 5,252​ ​പേ​രെ​യാ​ണ് ​മൊത്തം​ ​അ​റ​സ്റ്റു​ ​ചെ​യ്ത​ത