മലപ്പുറം : ലോക്ക്ഡൗൺ നാലാംഘട്ട ഇളവുകൾ പ്രാബല്യത്തിൽ വന്നതിനാൽ നിബന്ധനകൾക്ക് വിധേയമായി പള്ളികളിൽ ആരാധനകൾക്ക് അനുമതി നൽകണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്രാനുമതി ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. ഹോട്ട്സ്പോട്ട്അല്ലാത്ത സ്ഥലങ്ങളിൽ പള്ളികൾ തുറക്കാൻ അനുമതി നൽകുന്ന പക്ഷം പാലിക്കേണ്ട നിർദ്ദേശങ്ങൾ മഹല്ല് കമ്മിറ്റികളെ അറിയിക്കുവാൻ വ്യക്തമായ രൂപരേഖ യോഗം അംഗീകരിച്ചു.
യോഗത്തിൽ എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ. ഉമ്മർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ പിണങ്ങോട് അബൂബക്കർ, അബ്ദുസ്സമദ് പൂക്കോട്ടൂർ, തോന്നക്കൽ ജമാൽ, എസ്.എം.എഫ് സംസ്ഥാന കോഓർഡിനേറ്റർ എ.കെ ആലിപ്പറമ്പ്, ജില്ലാ സെക്രട്ടറിമാരായ കല്ലട്ര അബ്ബാസ് ഹാജി കാസർകോഡ്, അബ്ദുൾ ബാഖി കണ്ണൂർ, സലാം ഫൈസി മുക്കം, പി.സി ഇബ്രാഹീം ഹാജി വയനാട്, വി.എ.സി കുട്ടി ഹാജി പാലക്കാട്, ഹംസ ബിൻ ജമാൽ റംലി തൃശൂർ, കെ.കെ. ഇബ്രാഹീം ഹാജി എറണാകുളം, നൗഷാദ് കൊടക്കാട് ആലപ്പുഴ, കെ.ബി അബ്ദുൾ അസീസ് ഇടുക്കി, സിറാജ് വെള്ളാപ്പിള്ളി പത്തനംതിട്ട, മഅ്മൂൻ ഹുദവി കോട്ടയം, ബദറുദ്ദീൻ അഞ്ചൽ കൊല്ലം, ഹസ്സൻ ആലംകോട്, വർക്കിംഗ് സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി ചെമ്മാട് , സെക്രട്ടറി സി.ടി അബ്ദുൽ ഖാദർ തൃക്കരിപ്പൂർ എന്നിവർ പ്രസംഗിച്ചു.