പരപ്പനങ്ങാടി: പുത്തൻപീടികയ്ക്കടുത്തെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പണവും വസ്ത്രങ്ങളും മോഷണം പോയി.
ഒഡീഷ സ്വദേശികളായ പൊഡിഹാരി, സൊൻഡു എന്നിവരുടെ 5800 രൂപയും വസ്ത്രങ്ങളുമാണ് മോഷണം പോയത്. ധരിച്ച വസ്ത്രമല്ലാതെ മറ്റെല്ലാം നഷ്ടപ്പെട്ട യുവാക്കളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു, സമീപത്തെ അൻസി മോട്ടോഴ്സിലെ സിസി ടിവി കാമറ പരിശോധിച്ച പൊലീസ് മോഷ്ടാവിനെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. മറ്റൊരു അന്യസംസ്ഥാന തൊഴിലാളിയാണ് മോഷ്ടാവെന്നാണ് സൂചന