താനൂർ: താനാളൂരിൽ വിറളിപൂണ്ട എരുമയുടെ പരാക്രമം മൂലം ഒരാൾക്ക് പരിക്കേൽക്കുകയും ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ശേഷം തിരൂർ ഭാഗത്തുനിന്നും എത്തിച്ച എരുമയാണ് പരാക്രമം നടത്തിയത്.മൂച്ചിക്കലിലെത്തിയ എരുമ റെയിൽവേ ലൈൻ ക്രോസ് ചെയ്ത് മീനടത്തുർ അങ്ങാടിക്ക് സമീപമുള്ള വീട്ടിൽ കയറി ബാത്ത് റൂമിന്റെ വാതിൽ തകർത്തു. തുടർന്ന് താനാളൂർ ചുങ്കത്തെത്തി ബെഡ്വർക്സ് ഷോപ്പിലെ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു .ഇദ്ദേഹത്തെ മൂലക്കലിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം എരുമയെ പിൻതുടർന്നു. അപ്പോഴേക്കും പൊലീസും സ്ഥലത്തെത്തി. മീനടത്തൂർ കോരങ്കാവിലെത്തിയ എരുമയെ നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് കീഴ്പ്പെടുത്തി.