താനൂർ: ഡി.ആർ.ഡി.ഒയിലെ ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേന സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കോട്ടയം വാഴൂർ സ്വദേശി മണ്ണുപുരയിടത്ത് അരുണിനെതിരെ താനൂർ പൊലീസ് കേസെടുത്തു. പരിയാപുരം സ്വദേശി കൊണ്ടത്തവീട്ടിൽ ഗോവിന്ദന്റെ മകൻ ശശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ശശിയുടെ മകൻ ഉൾപ്പെടെ പത്തോളം പേരിൽനിന്നു പ്രതി പണം തട്ടിയിട്ടുണ്ട്.
സമാന കേസിൽ പ്രതിയെ കഴിഞ്ഞദിവസം കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.താനൂരിൽ 11 പേരിൽ നിന്നായി ബാങ്ക് അക്കൗണ്ട് വഴി പലതവണയായി 14,40,000 രൂപയാണ് പ്രതി കൈക്കലാക്കിയത്. പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.