താനൂർ: നിർമ്മാണം നടക്കുന്ന നഗരസഭ ബസ് സ്റ്റാന്റിൽ വിവിധ ക്വാറന്റൈൻ സെന്ററുകളിൽ നിന്നുള്ള മാലിന്യം തള്ളി. ക്വാറന്റയിൻ കഴിയുന്നവർക്ക് നൽകിയ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും, ഇവർ ഉപയോഗിച്ച മാസ്‌കുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, കൈയുറകൾ എന്നിവയാണ് തള്ളിയത്.
ഞായറാഴ്ച പുലർച്ചെ നാലോടെ രണ്ടുപേർ പ്രദേശത്ത് മാലിന്യം തള്ളുന്നത് നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് നഗരസഭാ കൗൺസിലറെ വിവരം അറിയിച്ചു. ക്വാറന്റൈൻ സെന്ററിൽ നിന്നുള്ള മാലിന്യം നശിപ്പിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ നിലനിൽക്കെയാണ് ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളിയത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി പലപ്പോഴും പ്രദേശത്ത് മാലിന്യം തള്ളാറുണ്ട്. ഇതുമൂലം തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ് ഇവിടം. താനൂർ നഗരസഭ പരിധിയിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.