തിരൂരങ്ങാടി: കടലുണ്ടിപ്പുഴയോരങ്ങളിലെ പ്രളയദുരിതങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പുഴയിൽ അടിഞ്ഞുകൂടിയ മണൽത്തിട്ടകൾ നീക്കം ചെയ്തു തുടങ്ങി. പുഴയിലെ അവശിഷ്ടങ്ങൾ നീക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കളക്ടർ നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് തിരൂരങ്ങാടി നഗരസഭ നടപടികളെടുത്തത്. പാലത്തിങ്ങൽ പാലത്തിന് സമീപത്തായിരുന്നു ഇന്നലത്തെ പ്രവൃത്തി. തിരൂരങ്ങാടി നഗരസഭയുടെ കീഴിലെ വെഞ്ചാലി തോട്ടിൽ നിന്നും മണ്ണ് നീക്കിത്തുടങ്ങിയിട്ടുണ്ട്.