എടപ്പാൾ: അയിലക്കാട് അയ്യപ്പൻകാവ് തേരറ്റ് കായലിലെ 30 ഏക്കർ സ്ഥലത്ത് വിത്തിറക്കി കൃഷി നടത്തും. എടപ്പാൾ ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും പൊതുജനങ്ങളും സംയുക്ത കൂട്ടായ്മയിലാണ് കൃഷിയിറക്കുക. തരിശ്ശായി കിടക്കുന്ന ഭൂമിയിൽ കാൽനൂറ്റാണ്ടിനു ശേഷമാണ് കൃഷി നടക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് അധികൃതരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. പഞ്ചായത്ത് വാർഡ് മെമ്പർ ഇ.പി. നിവാസിന്റെ നേതൃത്വത്തിൽ നടത്തിപ്പിന് കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗത്തിൽ കൃഷി ഓഫീസർ വി. വിനയൻ പങ്കെടുത്തു.