മലപ്പുറം: എ.ഐ.സി.സി ആഹ്വാനം ചെയ്ത് ദേശീയതലത്തിൽ നടത്തിയ സ്പീക്ക് അപ്പ് ഇന്ത്യ എന്ന സാമൂഹ്യമാദ്ധ്യമ പ്രതിഷേധ പരിപാടി മലപ്പുറം ജില്ലയിലെ മുഴുവൻ ബൂത്തുകളിലും നടത്തി. ഫേസ് ബുക്ക്, ട്വിറ്റർ, യൂടൂബ്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ കേന്ദ്ര സർക്കാരിനെതിരെ ലൈവിലൂടെ പ്രതിഷേധിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, എ.പി അനിൽകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.വി പ്രകാശ് ,വി.എ. കരീം, പി.ടി അജയ് മോഹൻ, കെ.പി അബ്ദുൽ മജീദ്, ഇ. മുഹമ്മദ് കുഞ്ഞി എന്നിവർ നേതൃത്വം നൽകി.