migrant
തിരൂർ സ്റ്റേഷനു മുന്നിൽ സാമൂഹിക അകലം പാലിക്കാതെ തടിച്ചുകൂടിയ അന്യസംസ്ഥാന തൊഴിലാളികൾ

തിരൂർ: നാട്ടിലേക്ക് പോവാനുള്ള തത്രപ്പാടിൽ കൊവിഡ് നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് അന്യസംസ്ഥാന തൊഴിലാളികൾ. മാസ്കും സാമൂഹിക അകലവുമൊന്നും പാലിക്കാതെയുള്ള ഇവരുടെ പരക്കം പാച്ചിൽ കണ്ടുനിന്നവരുടെ കണ്ണ് തളളിക്കുന്നതായി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി കെ.എസ്.ആർ.ടി.സി ബസിൽ തിരൂർ ടൗൺ ഹാളിൽ കഴിഞ്ഞ ദിവസമെത്തിച്ച തൊഴിലാളികൾ കൂട്ടംകൂട്ടമായി നിൽക്കുന്നത് കാണാമായിരുന്നു. പൊലീസ് അടക്കമുള്ളവർ യാതൊരു നടപടികളുമെടുക്കാതെ നോക്കിനിന്നു. ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ തൊഴിൽ തേടിയെത്തിയ നിരവധി തൊഴിലാളികളാണ് ഇത്തരത്തിൽ നിയന്ത്രണങ്ങളൊന്നും പാലിക്കാതെ തിരൂരിലെത്തുന്നത്.