കുറ്റിപ്പുറം : പ്രശസ്ത സിനിമ കലാസംവിധായകൻ ത്യാഗു തവനൂർ എന്ന ത്യാഗരാജൻ ലോക്ക് ഡൗൺ സമയത്ത് നിർമ്മിച്ച കേരളഗാന്ധി കെ. കേളപ്പന്റെ ശിൽപ്പം തവനൂരിൽ സ്ഥാപിക്കും. സർവോദയ ട്രസ്റ്റിന് കീഴിലുള്ള തവനൂരിലെ സ്ഥലത്തോ അല്ലെങ്കിൽ തവനൂർ കാർഷിക സർവകലാശാലയിലോ സ്ഥാപിക്കാനാണ് നീക്കം. ഇതിനായി സർവോദയമണ്ഡലം ഭാരവാഹികളും കാർഷിക സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികളും തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് ത്യാഗു പറഞ്ഞു. ത്യാഗുവിന്റെ ശിൽപ്പനിർമ്മാണത്തെക്കുറിച്ച് കേരളകൗമുദി നേരത്തെ വാർത്ത നൽകിയിരുന്നു.
ലോക്ക് ഡൗണിൽ വീണുകിട്ടിയ ഇടവേളയിലാണ് തവനൂർ സ്വദേശിയായ ത്യാഗു ശിൽപ്പനിർമ്മാണം ആരംഭിച്ചത്.