jaffer
ജാഫർ

മ​ഞ്ചേ​രി​:1.5​ ​ലി​റ്റ​ർ​ ​വാ​റ്റു​ചാ​രാ​യ​വും​ 40​ ​ലി​റ്റ​ർ​ ​വാ​ഷും​ ​വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി​ ​പൂ​ക്കോ​ട്ടൂ​ർ​ ​സ്വ​ദേ​ശി​യെ​ ​മ​ഞ്ചേ​രി​ ​സി.​ഐ​ ​അ​ല​വി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ജി​ല്ലാ​ ​ആ​ന്റി​ ​നാ​ർ​ക്കോ​ട്ടി​ക്ക്സ്ക്വാ​‌​ഡ് ​പി​ടി​കൂ​ടി.​ ​ പൂ​ക്കോ​ട്ടൂ​ർ​ ​പ​ള്ളി​പ്പ​ടി​ ​സ്വ​ദേ​ശി​ ​തോ​ട്ടു​ങ്ങ​ൽ​ ​ജാ​ഫ​ർ​ ​എ​ന്ന​ ​ക​ന്നാ​സ് ​ജാ​ഫ​റാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ജി​ല്ലാ​ ​ആ​ന്റി​ ​നാ​ർ​ക്കോ​ട്ടി​ക്ക് ​സ്ക്വാ​ഡി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​ ​അ​റ​സ്റ്റ്.പൂ​ക്കോ​ട്ടൂ​രി​ൽ​ ​അ​ന്യ​ ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​താ​മ​സി​ച്ചി​രു​ന്ന​ ​കെ​ട്ടി​ട​ത്തി​ൽ​ ​നി​ന്നാ​ണ് ​ഇ​യാ​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​വാ​ഷും​ ​മ​റ്റ് ​വാ​റ്റ് ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​ഒ​ളി​പ്പി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി.​ ​പി​ടി​കൂ​ടി​യ​ ​വാ​ഷ് ​ ന​ശി​പ്പി​ച്ചു.​