മലപ്പുറം: ഗൾഫിൽ കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ എയർഇന്ത്യയുടെ മൂന്ന് പ്രത്യേക വിമാനങ്ങളിൽ 530 പ്രവാസികൾ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. ജിദ്ദയിൽ നിന്ന് 160 പേരും ദുബായിൽ നിന്ന് 187, കുവൈത്തിൽ നിന്ന് 183 പേരുമാണ് തിരിച്ചെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് മൂന്ന് വിമാനങ്ങളും ഇറങ്ങിയത്. ജിദ്ദയിൽ നിന്നെത്തിയവരിൽ 157 മലയാളികളും മൂന്ന് കർണ്ണാടക സ്വദേശികളുമായിരുന്നു. 59 ഗർഭിണികൾ സംഘത്തിലുണ്ടായിരുന്നു. അഞ്ച് പേരെ വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 26 പേരെ കൊവിഡ് കെയർ സെന്ററുകളിലും പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 129 പേരെ സ്വന്തം വീടുകളിൽ നിരീക്ഷണത്തിലാക്കി.
ദുബായിയിൽ നിന്ന് തിരിച്ചെത്തിയ ആറ് പേരെ ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 85 പേരെ വിവിധ കൊവിഡ് സെന്ററുകളിലും 96 പേരെ വീടുകളിൽ നിരീക്ഷണത്തിലുമാക്കി. കുവൈത്തിൽ നിന്നെത്തിയ മൂന്ന് പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 63 പേരെ കൊവിഡ് കെയർ സെന്ററുകളിലും 113 പേരെ വീടുകളിലും നിരീക്ഷണത്തിലുണ്ട്.