covid
കൊ​വി​ഡ്

മ​ല​പ്പു​റം​:​ ​ജി​ല്ല​യി​ൽ​ ​ഇ​ന്ന​ലെ​ ​ആ​ർ​ക്കും​ ​പു​തു​താ​യി​ ​കൊ​വി​ഡ് ​രോ​ഗ​ബാ​ധ​ ​സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.​ ​വൈ​റ​സ് ​വ്യാ​പ​നം​ ​ത​ട​യു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ജി​ല്ല​യി​ൽ​ ​ഇ​ന്ന​ലെ​ 729​ ​പേ​ർ​ക്കു​കൂ​ടി​ ​പ്ര​ത്യേ​ക​ ​നി​രീ​ക്ഷ​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ 12,576​ ​പേ​രാ​ണ് ​ഇ​പ്പോ​ൾ​ ​ജി​ല്ല​യി​ൽ​ ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.​ 202​ ​പേ​ർ​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.​ ​കൊവി​ഡ് ​പ്ര​ത്യേ​ക​ ​ചി​കി​ത്സാ​ ​കേ​ന്ദ്ര​മാ​യ​ ​മ​ഞ്ചേ​രി​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​ആ​ശു​പ​ത്രി​യി​ൽ​ 198​ ​പേ​രും​ ​നി​ല​മ്പൂ​ർ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ര​ണ്ട് ​പേ​രും​ ​തി​രൂ​ർ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ഒ​രാ​ളു​മാ​ണ് ​ചി​കി​ത്സ​യി​ലു​ള്ള​ത്.​ 10,948​ ​പേ​രാ​ണ് ​ഇ​പ്പോ​ൾ​ ​വീ​ടു​ക​ളി​ൽ​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​യു​ന്ന​ത്.​ 1,426​ ​പേ​ർ​ ​കൊ​വി​ഡ് ​കെ​യ​ർ​ ​സെ​ന്റ​റു​ക​ളി​ലും​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ന്റെ​ ​പ്ര​ത്യേ​ക​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​യു​ന്നു.

കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ച് ​ജി​ല്ല​യി​ൽ​ 57​ ​പേ​രാ​ണ് ​നി​ല​വി​ൽ​ ​മ​ഞ്ചേ​രി​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലു​ള്ള​ത്.​ ​ഇ​തി​ൽ​ ​ഇ​ടു​ക്കി,​ ​തൃ​ശൂ​ർ,​ ​തി​രു​വ​ന​ന്ത​പു​രം,​ ​പാ​ല​ക്കാ​ട് ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​ഓ​രോ​ ​രോ​ഗി​ക​ളും​ ​ഒ​രു​ ​പൂ​നെ​ ​സ്വ​ദേ​ശി​നി​യും​ ​ഉ​ൾ​പ്പെ​ടും.​ ​രോ​ഗ​ബാ​ധി​ത​രു​ടെ​ ​ആ​രോ​ഗ്യ​നി​ല​ ​തൃ​പ്തി​ക​ര​മാ​ണെ​ന്ന് ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​കെ.​ ​സ​ക്കീ​ന​ ​അ​റി​യി​ച്ചു.​ ​

ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ 97​ ​പേ​ർ​ക്കാ​ണ് ​വൈ​റ​സ് ​ബാ​ധ​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ 31​ ​പേ​രാ​ണ് ​രോ​ഗം​ ​ഭേ​ദ​മാ​യി​ ​വീ​ടു​ക​ളി​ലേ​യ്ക്ക് ​മ​ട​ങ്ങി​യ​ത്.​ ​ഏ​ഴ് ​പേ​ർ​ ​രോ​ഗം​ ​ഭേ​ദ​മാ​യ​ ​ശേ​ഷം​ ​തു​ട​ർ​ ​നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി​ ​സ്റ്റെ​പ്പ് ​ഡൗ​ൺ​ ​ഐ.​സി.​യു​വി​ൽ​ ​തു​ട​രു​ക​യാ​ണ്.​ ​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ 3,684​ ​പേ​ർ​ക്കാ​ണ് ​വൈ​റ​സ് ​ബാ​ധ​യി​ല്ലെ​ന്ന് ​സ്ഥി​രീ​ക​രി​ച്ച​ത്.​ 378​ ​പേ​രു​ടെ​ ​പ​രി​ശോ​ധ​നാ​ ​ഫ​ല​ങ്ങ​ളാ​ണ് ​ഇ​നി​ ​ല​ഭി​ക്കാ​നു​ള്ള​ത്.