കൊല്ലങ്കോട്: പുകവലിക്ക് 'കനത്ത വില" നൽകേണ്ടി വരും എന്ന പരസ്യവാചകം ഇപ്പോൾ ശരിക്കും യാഥാർത്ഥ്യമായി. ലോക്ക് ഡൗണിനെ തുടർന്ന് പുകയില ഉല്പന്നങ്ങളായ സിഗരറ്റ്, ബീഡി എന്നിവയ്ക്ക് കൊള്ളവിലയാണ് കച്ചവടക്കാർ ഈടാക്കുന്നത്.
ലോക്ക് ഡൗൺ തുടങ്ങുന്നതിന് മുമ്പ് ഒരു പാക്കറ്റ് സിസർ ഫിൽറ്ററിന് 80 രൂപയായിരുന്നു. ഒരെണ്ണം വിറ്റിരുന്നത് എട്ടുരൂപയ്ക്ക്. നിലവിൽ ചെറുകിട കച്ചവടക്കാർക്ക് 92 രൂപയ്ക്ക് പാക്കറ്റ് ലഭിക്കുമ്പോൾ 11 രൂപയ്ക്കാണ് ചില്ലറ വില്പന. ഗോൾഡ് ഫിൽട്ടർ ഒരെണ്ണം 10 രൂപയുള്ളത് 12ഉം കിംഗ്സ് ഫിൽട്ടർ 14ൽ നിന്ന് 18ലേക്കും വില കുതിച്ചു. 20 രൂപയുടെ ബീഡി കെട്ടിന് 40 രൂപ വരെ പലയിടത്തും ഈടാക്കുന്നുണ്ട്.