കടമ്പഴിപ്പുറം: ശക്തമായ കാറ്റിലും മഴയിലും കടമ്പഴിപ്പുറം മേഖലയിൽ വ്യാപക നാശനഷ്ടം. പഞ്ചായത്തിലെ ആലങ്ങാട്, കൊല്ലിയാനി, ഷാരുകോവിൽ, വേട്ടേക്കര, മണ്ണമ്പറ്റ റോഡ് എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങളേറെ. മരം വീണ് വൈദ്യുതി പോസ്റ്റും ലൈനുകളഉം തകർന്നത് കെ.എസ്.ഇ.ബിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. നാല് പോസ്റ്റുകൾ പൂർണമായും തകർന്നു. പലയിടത്തും വൈദ്യുതി ബന്ധം ഭാഗികമായേ പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടുള്ളു. കൊല്ലിയാനി ഭാഗത്ത് വീടുകൾക്ക് മീതെ വൻമരങ്ങൾ കടപുഴകി വീണു. ആളപായമില്ല.