അഗളി: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ ഊരിലെ ഹമിത - രാജേഷ് ദമ്പതികളുടെ ആൺകുഞ്ഞാണ് കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽവച്ച് മരിച്ചത്. ഏപ്രിൽ 30ന് ജനിച്ചകുഞ്ഞിന് ജന്മനാ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു. പ്രമേഹ സംബന്ധരോഗം കാരണം എട്ടാംമാസത്തിൽതന്നെ പ്രസവം നടത്തുകയായിരുന്നു.