ശ്രീകൃഷ്ണപുരം: പ്രവാസികളും അയൽ സംസ്ഥാനത്തുള്ള മലയാളികളും നാട്ടിലെത്തുന്നതിന് മുന്നോടിയായി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനും വയോജനങ്ങൾ, കാൻസർ രോഗബാധിതർ, കിഡ്‌നി രോഗികൾ., ഗർഭിണികൾ, കുട്ടികൾ എന്നിവരുടെ ക്ഷേമം ഉറപ്പാക്കാനും വേണ്ട നടപടികളെ കുറിച്ചാലോചിക്കാൻ ശ്രീകൃഷ്ണപുരം പഞ്ചായത്തുതല ജാഗ്രതാ സമിതി രൂപീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി. എൻ. ഷാജുശങ്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.രുഗ്മിണി അദ്ധ്യക്ഷത വഹിച്ചു. എല്ലാ വാർഡുകളിലും ജാഗ്രതാ സമിതികൾ ചേരാനും, ഭവന സന്ദർശനം, ബോധവൽക്കരണം,നീരീക്ഷണം എന്നിവ ശക്തിപ്പെടുത്താനും ടെലി മെഡിസിൻ, മൊബൈൽ മെഡിക്കൽ ക്ലിനിക്ക് എന്നിവ ആരംഭിക്കാനും തീരുമാനിച്ചു. ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, എം.എൽ.എയുടെ പ്രതിനിധി, ആഷാ വർക്കർമാർ പങ്കെടുത്തു.