ചെർപ്പുളശേരി: കൊവിഡ് പ്രതിരോധത്തിൽ മുൻപന്തിയിലാണ് മാസ്‌കിന്റെ സ്ഥാനം. പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക്ക് ധരിക്കണമെന്നാണ് നിർദേശം .കുറച്ചു കാലത്തേക്കെങ്കിലും മാസ്‌ക് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകും. ഈ സാഹചര്യത്തിൽ താൻ പ്രതിനിധീകരിക്കുന്ന 33ാം വാർഡ് തൂത നാലാലും കുന്ന് പ്രദേശത്തെ മുഴുവൻ ആളുകൾക്കും സൗജന്യമായി മാസ്‌ക് നൽകി സമ്പൂർണ്ണ മുഖാവരണ വാർഡാക്കി മാറ്റുകയാണ് കൗൺസിലറും ബി.ജെ.പി മണ്ഡലം പ്രസിഡന്റുമായ പി.ജയൻ.
കഴിഞ്ഞ മാസത്തെ ഓണറേറിയം തുകയും വാർഡിലെ നിർദ്ധനർക്ക് മൊബൈൽ,ഡി.ടി.എച്ച് റീ ചാർജ് സേവനങ്ങൾക്കായി മാറ്റി വച്ചിരുന്നു. ചടങ്ങിൽ ബി.ജെ.പി മുൻസിപ്പൽ പ്രസിഡന്റ് ടി.കൃഷ്ണകുമാർ, മണ്ഡലം കമ്മറ്റി അംഗം പി.ജയപ്രകാശ്, ഏരിയാ ഭാരവാഹികളായ വി.കൃഷ്ണദാസ്, വി.ഗോപാലകൃഷ്ണൻ, ടി.പി.അരുൺ, ബാലസുബ്രഹ്മണ്യൻ, പി.സന്തോഷ് മാനമ്പളള, കെ.പ്രകാശ് പങ്കെടുത്തു.
വാർഡിലുൾപ്പെട്ട 400ളം വീടുകളിലേക്ക് 1500ളം പേർക്കാണ് മുഖാവരണം നൽകുന്നത്. കൗൺസിലർ എന്ന നിലയിൽ ലഭിക്കുന്ന ഈ മാസത്തെ ഓണറേറിയം മുഖാവരണ വിതരണത്തിനായി മാറ്റി വച്ചു.
-പി.ജയൻ, കൗൺസിലർ, ചെർപ്പുളശേരി.