പാലക്കാട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 2923 പേർ. 2878 പേർ വീടുകളിലും 37 പേർ ജില്ലാശുപത്രിയിലും അഞ്ചുപേർ ഒറ്റപ്പാലം, മൂന്നുപേർ മണ്ണാർക്കാട് താലൂക്കാശുപത്രികളിലും കഴിയുന്നു. രോഗം സ്ഥിരീകരിച്ച ഒരാൾ മാത്രമാണ് ജില്ലാശുപത്രിയിൽ ചികിത്സയിലുള്ളത്.
പരിശോധനയ്ക്കായി അയച്ച 3056 സാമ്പിളുകളിൽ ഫലം വന്ന 2972 നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇതിൽ നാലുപേർ ഏപ്രിൽ 11നും രണ്ടുപേർ 15നും ഒരാൾ 22നും മലപ്പുറം സ്വദേശി ഉൾപ്പെട്ട അഞ്ചുപേർ 30നും രോഗമുക്തരായി ആശുപത്രി വിട്ടു.
ആകെ 32,550 ആളുകളാണ് ഇതുവരെ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതിൽ 29,627 പേരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി. 5598 ഫോൺ കോളുകളാണ് ഇതുവരെ കൺട്രോൾ റൂമിലേക്ക് വന്നിട്ടുള്ളത്. 24ത7 കാൾ സെന്റർ നമ്പർ: 04912505264, 2505189, 2505847.