mask
മാസ്ക്

പാലക്കാട്: ലോക്ക് ഡൗൺ കാലത്തെ സാമ്പത്തിക പരാധീനത മറികടന്ന് പുതിയൊരു ജീവിതം തുന്നിച്ചേർക്കാൻ മാസ്‌ക് നിർമ്മാണത്തോടെ തുടക്കമിടുകയാണ് കോങ്ങാട് മണിക്കശേരിയിൽ അഞ്ച് വനിതകളുടെ കൂട്ടായ്മയായ രാഗം ടൈലറിംഗ് യൂണിറ്റ്.
ജില്ലാ പഞ്ചായത്തിന്റെ 1,25,000 രൂപ സബ്സിഡിയോടെയാണ് യൂണിറ്റ് ആരംഭിച്ചത്. ടൈലറിംഗ് യൂണിറ്റ് ആരംഭിക്കാനുള്ള തീരുമാനം എടുത്തപ്പോൾ തന്നെ മാസ്‌ക് നിർമ്മാണത്തിനുള്ള നിരവധി ഓർഡറാണ് ലഭിച്ചത്. അതിനാൽ യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൻ, തൊഴിലുറപ്പ് എന്നിവർക്കുള്ള മാസ്‌കുകൾ നിർമ്മിച്ച് നൽകി.
2.5 ലക്ഷം രൂപയാണ് യൂണിറ്റിനായി ചിലവായത്. ഇതിൽ 1.25 ലക്ഷം കാനറാ ബാങ്കിൽ നിന്നുള്ള വായ്പയാണ്. ബാക്കി തുകയാണ് പട്ടികജാതി വിഭാഗത്തിൽ പെട്ട വനിതകൾക്കായുള്ള ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപെടുത്തി നൽകിയത്.