പാലക്കാട്: ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുന്നു. നിലവിൽ ഒരാൾ മാത്രമാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
നിലവിൽ 3728 പേർ വീടുകളിലും 38 പേർ ജില്ലാ ആശുപത്രിയിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും മൂന്നുപേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 3770 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ള ആളുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തിൽ വർദ്ധനവുണ്ടായത്.
പരിശോധനയ്ക്കായി ഇതുവരെ അയച്ച 3098 സാമ്പിളുകളിൽ ഫലം വന്ന 3014 നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇതിൽ നാലുപേർ ഏപ്രിൽ 11 നും രണ്ടുപേർ 15നും ഒരാൾ 22നും മലപ്പുറം സ്വദേശി ഉൾപ്പെട്ട അഞ്ചുപേർ 30നും രോഗമുക്തരായി ആശുപത്രി വിട്ടു.
ആകെ 33,610 ആളുകളാണ് ഇതുവരെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 29,840 പേരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി.
5,632 ഫോൺ കോളുകളാണ് ഇതുവരെ കൺട്രോൾ റൂമിലേക്ക് വന്നത്.
കോവിഡ് കെയർ സെന്റർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) ആരോഗ്യവകുപ്പ് നിർദേശിക്കുന്ന കാലാവധിയിൽ സർക്കാർ ഒരുക്കിയ കോവിഡ് പരിചരണ കേന്ദ്രത്തിൽ തന്നെ കഴിക്കണം.
2) കൈകും മുഖവും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം.
3) മാസ്‌ക് നിർബന്ധമായും ധരിക്കുക. ഉപയോഗിച്ച മാസ്‌ക് അലക്ഷ്യമായി വലിച്ചെറിയരുത്.
4) സന്ദർശകരെ അനുവദിക്കുകയോ മറ്റു മുറികളിലുളളവരുമായി ബന്ധപ്പെടുകയോ ചെയ്യരുത്.
5) മറ്റുളളവരുമായി പരമാവധി സമ്പർക്കം ഒഴിവാക്കുക. സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക.
6) എ.സി പ്രവർത്തിപ്പിക്കാതെ ജനൽ തുറന്നിട്ട് മുറിക്കുളളിൽ വായുസഞ്ചാരം ഉറപ്പുവരുത്തുക.
7) വസ്ത്രങ്ങളും മറ്റും ബ്ലീച്ചിംഗ് സൊല്യൂഷനിൽ 20 മിനിട്ടെങ്കിലും മുക്കിയ കഴുകുക.
8) തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മൂക്കും വായും മൂടണം.
9) സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ തുടരുകയും വിശദാംശം ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും വേണം.
10) രോഗലക്ഷണം കണ്ടാൽ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.
11) കൺട്രോൾ റൂം 24X7 കാൾ സെന്റർ: 04912505264, 2505189, 2505847.