പാ​ല​ക്കാ​ട്:​ അ​ട്ട​പ്പാ​ടി​ ​ആ​ദി​വാ​സി​ ​മേ​ഖ​ല​യി​ലും​ ​അ​തി​ർ​ത്തി​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​ആ​രോ​ഗ്യം​ ​പൊ​ലീ​സ് ​എ​ക്‌​സൈ​സ്‌​ ​ട്രൈ​ബ​ൽ​ ​വ​കു​പ്പു​ക​ളു​ടെ​ ​മി​ക​ച്ച​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​നം​ ​ഫ​ല​പ്ര​ദ​മാ​ക്കി​യ​താ​യി​ ​യോ​ഗം​ ​വി​ല​യി​രു​ത്തി.​
​ആ​ദി​വാ​സി​ ​മേ​ഖ​ല​യി​ൽ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​ന​ട​പ്പാ​ക്കി​യ​ ​ബോ​ധ​വ​ത്ക്ക​ര​ണ​ ​പ​രി​പാ​ടി​ക​ൾ,​ ​ഭ​ക്ഷ​ണം,​ ​ആ​രോ​ഗ്യ​ ​മു​ൻ​ക​രു​ത​ലു​ക​ളി​ൽ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ക​ളാ​ണ് ​സ്വീ​ക​രി​ച്ച​ത്.​ ​മെ​യ് ​എ​ട്ടി​ന് ​അ​ട്ട​പ്പാ​ടി​ ​ഷോ​ള​യൂ​രി​ൽ​ ​മ​ര​ണ​പ്പെ​ട്ട​യാ​ളു​ടെ​ ​കോ​വി​ഡ്19​ ​പ​രി​ശോ​ധ​നാ​ഫ​ലം​ ​നെ​ഗ​റ്റീ​വാ​ണെ​ന്ന് ​സ്ഥ​രീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​മ​ര​ണാ​ന​ന്ത​ര​ ​ച​ട​ങ്ങു​ക​ൾ​ക്കു​ള്ള​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചു.​ ​മ​ര​ണ​പ്പെ​ട്ട​ ​യു​വാ​വി​ന്റെ​ ​സ​മ്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​ ​ഒ​മ്പ​ത് ​പേ​രു​ടെ​ ​സ്ര​വം​ ​പ​രി​ശോ​ധി​ക്കും.