പാലക്കാട് : അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വാഹനങ്ങൾ എത്തുന്ന സാഹചര്യത്തിൽ ജില്ലയിൽ വാളയാർ, ചന്ദ്രനഗർ, ആലത്തൂർ, വാണിയംപാറ പോയിന്റ്കളിൽ പൊലീസ് പരിശോധനയുണ്ടാവും. പരിശോധനയ്ക്ക് വിധേയമായ വാഹനങ്ങളെ മാത്രമേ കടന്നുപോകാൻ അനുവദിക്കൂ. ഇതിൽ റെഡ് സോണിൽ നിന്നും വരുന്ന വാഹനങ്ങളെ തിരിച്ചറിയാൻ ചുവന്ന സ്റ്റിക്കറും ഗ്രീൻ സോണിൽ നിന്നും എത്തുന്ന വാഹനങ്ങളിൽ പച്ച സ്റ്റിക്കറും പതിക്കും. ഇത് പൊലീസിന് ഫലപ്രദമായി ഇടപെടുന്നതിനും വാഹനത്തിന്റെ സ്ഥിതി മനസിലാക്കുന്നതിനു സഹായകമാകും.