marriage
വൈ​ഷ്ണ​വി​യും​ ​ഉ​ണ്ണി​കൃ​ഷ്ണ​നും​ ​വി​വാ​ഹിതരായപ്പോൾ

ചെർപ്പുളേേശ്ശരി: തൃക്കടീരി പഞ്ചായത്തിലെ പൂതക്കാട് പ്രദേശത്ത് അച്ഛനും അമ്മയും ഉപേക്ഷിച്ച വൈഷ്ണവിക്ക് മഹല്ല് കമ്മറ്റിയുടെ തണലിൽ മാംഗല്യം. പൂതക്കാട് മഹല്ല് കമ്മറ്റിയുടേയും പ്രാദേശിക കൂട്ടായ്മയുടെയും സഹകരണത്തോടെ ബന്ധുവീട്ടിൽവച്ചാണ് മായന്നൂർ സ്വദേശി ഉണ്ണികൃഷ്ണണൻ വൈഷ്ണവിയുടെ കഴുത്തിൽ മിന്നുകെട്ടിയത്.

മഹല്ല് രക്ഷാധികാരി ജമാലുദ്ധീൻ ഫൈസി, ചെയർമാൻ ടി.കുട്ടികൃഷ്ണൻ, കൺവീനർ റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയാണ് വിവാഹത്തിനാവശ്യമായ ആഭരണം, ഭക്ഷണം തുടങ്ങി മുഴുവൻ ചെലവുകളും വഹിച്ചത്. ഏപ്രിൽ അഞ്ചിനാണഅ വിവാഹം നിശ്ചയിച്ചിരുന്നത്. പക്ഷേ, കൊറോണകാരണം മെയ് 10ന് സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ചടങ്ങുമാത്രമായി നടത്തുകയായിരുന്നു.

സമിതിഭാരവാഹികളായ ടി.കുട്ടികൃഷ്ണൻ, സൈതലവി, റഫീഖ്, ഇർഷാദ് ഉസൈൻ, പങ്കജാക്ഷൻ തുടങ്ങിയവർ നേതൃത്വം നൽകി. വിവാഹശേഷം വധൂവരന്മാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 5000 രൂപ എസ്.ഐ ബാബുരാജിന് കൈമാറി.

ഫോട്ടോ: വൈഷ്ണവിയും ഉണ്ണികൃഷ്ണനും വിവാഹ ചടങ്ങിൽ