പാലക്കാട്: സാമൂഹ്യ അകലം പാലിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ലംഘിച്ച മൂന്നു സ്ഥാപനങ്ങൾക്കെതിരെ നടപടി എടുത്തതായി സോഷ്യൽ ഡിസ്റ്റൻസിങ് നോഡൽ ഓഫീസറായ പാലക്കാട് അസിസ്റ്റന്റ് കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു. മുണ്ടൂർ, പുതുപ്പരിയാരം, പറളി പഞ്ചായത്തുകളിലെ കടകളിലെ ജീവനക്കാരും ഗുണഭോക്താക്കളും മാസ്ക് ധരിക്കാത്തതിനെ തുടർന്നാണ് സ്ഥാപനം അടപ്പിച്ചത്. നിർദ്ദേശങ്ങൾ ലംഘിച്ചതിന് കടയുടമകൾക്ക് പിഴയടയ്ക്കാനും നോട്ടീസ് നൽകി.
അസിസ്റ്റന്റ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകിയതായും അസിസ്റ്റന്റ് കളക്ടർ അറിയിച്ചു.