പാ​ല​ക്കാ​ട്:​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്രാ​ദേ​ശി​ക​ ​വി​ക​സ​ന​ ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പെ​ടു​ത്തി​ ​ജി​ല്ല​യി​ലെ​ 100​ ​ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് 15,000​ ​രൂ​പ​ ​വീ​തം​ ​വി​ല​യു​ള്ള​ ​ബാ​ല​സാ​ഹി​ത്യ​ ​പു​സ്ത​ക​ങ്ങ​ളു​ടെ​ ​വി​ത​ര​ണോ​ദ്ഘാ​ട​നം​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​കെ.​ശാ​ന്ത​കു​മാ​രി​ ​നി​ർ​വ​ഹി​ച്ചു.​ ​
കോ​വി​ഡ് 19​ ​സ​ർ​ക്കാ​ർ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ച്ച് ​ന​ട​ത്തി​യ​ ​യോ​ഗ​ത്തി​ൽ​ ​പ്ര​സി​ഡ​ന്റ് ​ടി.​കെ.​ ​നാ​രാ​യ​ണ​ദാ​സ് ​അ​ധ്യ​ക്ഷ​നാ​യി.​ ​ജി​ല്ലാ​ ​ലൈ​ബ്ര​റി​ ​കൗ​ൺ​സി​ൽ​ ​ത​യ്യാ​റാ​ക്കി​യ​ ​പ​ട്ടി​ക​ ​പ്ര​കാ​ര​മു​ള്ള​ ​ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്കാ​ണ് ​ബാ​ല​സാ​ഹി​ത്യ​ ​പു​സ്ത​ക​ങ്ങ​ൾ​ ​വി​ത​ര​ണം​ ​ചെ​യ്ത​ത്.​ 82​ ​ലൈ​ബ്ര​റി​ക​ൾ​ക്കും​ 18​ ​ബാ​ല​വി​ഹാ​ര​ങ്ങ​ൾ​ക്കു​മാ​ണ് ​പു​സ്ത​കം​ ​ന​ൽ​കി​യ​ത്.​ ​ലൈ​ബ്ര​റി​ക​ളി​ൽ​ ​കു​ട്ടി​ക​ൾ​ക്കാ​യി​ ​ബാ​ല​വേ​ദി​ ​കോ​ർ​ണ​ർ​ ​ത​യ്യാ​റാ​ക്കു​ന്ന​തി​ന് ​ക​ഴി​ഞ്ഞ​ ​അ​ഞ്ച് ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​ജി​ല്ല​യി​ലെ​ 500​ ​ലൈ​ബ്ര​റി​ക​ൾ​ക്കാ​ണ് ​പു​സ്ത​ക​ ​വി​ത​ര​ണം​ ​ന​ട​ത്തി​യ​ത്.