പാലക്കാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ലൈബ്രറി കൗൺസിൽ ജില്ലയിലെ ഗ്രന്ഥശാലകൾ മുഖേന ഒരുലക്ഷം ഫലവൃക്ഷ വിത്തുകൾ ശേഖരിച്ച് നൽകും. ഓരോ വായനശാലയിൽ നിന്നും 500-ൽ കുറയാത്ത വിത്തുകൾ 25ന് മുമ്പ് താലൂക്ക് കേന്ദ്രങ്ങളിൽ ഏൽപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ടി.കെ.നാരായണദാസ്, സെക്രട്ടറി എം.കാസിം, സംസ്ഥാന എക്സി.അംഗം പി.കെ.സുധാകരൻ അറിയിച്ചു.