ration
റേഷൻ

പാലക്കാട്: ജില്ലയിൽ വെള്ള റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചു. കാർഡിലെ അവസാന അക്കമനുസരിച്ച് ആദ്യദിനം 10,812 കിറ്റുകളാണ് വിതരണം ചെയ്തത്. ജില്ലയിൽ 2,02,199 വെള്ള കാർഡുടമകളാണുള്ളത്. 20നകം എല്ലാ വിഭാഗക്കാർക്കുമുള്ള കിറ്റ് വിതരണം പൂർത്തിയാക്കും. ഇന്ന് വിതരണമില്ല.

നീല കാർഡ് ഉടമകൾക്കുള്ള 1,74,958 കിറ്റ് വിതരണം ചെയ്തു. മൊത്തം 1,87,906 നീല കാർഡുടമകളാണ് ജില്ലയിലുള്ളത്. കൂടുതൽ വിതരണം ചെയ്തത് പാലക്കാട് താലൂക്കിലാണ്. 37,025. ഒറ്റപ്പാലം- 30,745, മണ്ണാർക്കാട്- 30,193, പട്ടാമ്പി- 28,837, ആലത്തൂർ- 26,327, ചിറ്റൂർ- 21,832 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ നില.

മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് ഈ മാസത്തെ പി.എം.ജി.കെ.എ.വൈ സൗജന്യ അരി 20 മുതൽ വിതരണം ചെയ്യും.

-കെ.അജിത് കുമാർ,​ ജില്ലാ സപ്ലൈ ഓഫീസർ